Please note that the description below is system-fetched and it may or may not accurately represent the actual contents of the book.
"ഞാൻ ഇന്ത്യയിലേക്ക് പോകാൻ വേണ്ടി അറേബ്യ വിടുന്നതിനു മുമ്പുള്ള ഏതാനും വര്ഷങ്ങളുടെ കഥ. ലിബിയൻ മരുഭൂമിയുടേയും മഞ്ഞുമൂടിയ പാമിർ കുന്നുകളുടെയും ബൊസ്പര്സിന്റെയും അറബിക്കടലിന്റെയും ഇടയിൽ കിടക്കുന്ന ഏതെണ്ടെല്ലാ രാജ്യങ്ങളിലൂടെയും യാത്ര ചെയ്യാൻ ചിലവാക്കിയ ഉദ്വേഗജനകമായ വര്ഷങ്ങളുടെ കഥയാണിത്. സന്ദർഭോചിതമായി ആ കഥകൾ വിവരിച്ചിട്ടുണ്ട്. 1932 ലെ വേനൽക്കാലത്തു അറേബ്യയുടെ ഉൾപ്രദേശത്തു നിന്ന് മക്കയിലേക്ക് ഞാൻ നടത്തിയ യാത്രയുടെ കാലപരിധിക്കകത്താണ് ആ കഥാവിവരണമുള്ളത്... ആ 23 ദിവസത്തെ യാത്രയുടെ രീതിയിൽ തന്നെയായിരുന്നു എന്റെ ജീവിത വളർച്ചയുടെ സമ്പ്രദായവും എന്നെ എനിക്ക് തന്നെ അപ്പോഴാണ് വെളിവായത്. ആ അറേബ്യ ഇന്നില്ല. അതിന്റെ തനിമയും സത്യസന്ധതയും എണ്ണയുടെയും എണ്ണകൊണ്ടുവന്ന സ്വർണത്തിന്റെയും കനത്ത പ്രവാഹത്തിൽ ഞെരിഞ്ഞമർന്നു പോയി. അതിന്റെ മഹത്തായ ലാളിത്യം എവിടെയോ പോയ്മറഞ്ഞു. മാനവതക്ക് അപൂര്വ്വമായി അവിടെ കണ്ടിരുന്ന പലതും അക്കൂട്ടത്തിൽ പോയിപോയി. ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്ത വിധം എന്നെന്നേക്കുമായി നഷ്ടമായി പോയ അമൂല്യമായ ചിലതിനെ ചൊല്ലിയുള്ള ഒടുങ്ങാത്ത വേദനയോടെയാണ് ആ നീണ്ട മണലാരണ്യത്തിലൂടെ ഞങ്ങൾ യാത്ര പോയത് എന്ന് ഞാൻ ഓർമ്മിക്കുന്നു. ഞങ്ങൾ... ഞങ്ങൾ രണ്ടുപേർ... ഒട്ടകങ്ങളുടെ പുറത്തു... പ്രകാശത്തിന്റെ പ്രവാഹത്തിലൂടെ..."
Our Community
We're not just another shopping website where you buy from professional sellers
- we are a vibrant community of students, book lovers across India who deliver happiness to each other!